Friday, September 5, 2008

മറവി

ശുഭേ,
മറവി, ബ്ലെസി സിനിമയാക്കുമ്പോള്‍ കാണാന്‍ നല്ല ചേലാ. സത്യം പറയാമല്ലോ? നിന്‍റെ മറവിയ്ക്ക് യാതൊരു ചന്തവും ഇല്ല. അങ്ങനെ ഒരു മറവി കൊണ്ടുനടക്കുന്നതില്‍ മറ്റെന്തെങ്കിലും പ്രയോജനം ഉള്ളതായി അറിവുമില്ല. സ്വകാര്യതയില്‍ അടയിരിക്കുന്ന പക്ഷിതുവ്വലുകള്‍ മാത്രമല്ല വാക്കുകള്‍. ഒന്നും പറയാനില്ലെങ്കില്‍ നിനക്ക് നീര്‍മാതളത്തെ പറ്റിയെങ്കിലും പറഞ്ഞുകൂടെ?
മഴ പെയ്യണുണ്ടല്ലോ? തണുക്കുന്നില്ലേ? മനസ്സ് കുളിര്‍ക്കുന്നില്ലേ? എന്നിട്ടും വാക്കുകള്‍ വരള്‍ക്കാലത്തെ ഭാരതപ്പുഴ പോലെ...
മഴക്കാലവും മാമ്പഴക്കാലവും ഇല്ലാത്ത മരുഭൂവില്‍ നിന്നും...

(ശുഭയ്ക്ക് )

2008 ആഗസ്റ്റ് 4 / ദുബായ്

2 comments:

മാന്മിഴി.... said...

എന്നിട്ടും വാക്കുകള്‍ വരള്‍ക്കാലത്തെ ഭാരതപ്പുഴ പോലെ...
nice............

ഷാനവാസ് കൊനാരത്ത് said...

മാന്‍മിഴിയാളെ, കത്തുകളൊക്കെ കുത്തുവാക്കുകളായ കാലത്താണ്‌ , പ്രിയപ്പെട്ട കത്തുകള്‍ക്കൊരു ബ്ലോഗ്! മണ്ടത്തരംന്നല്ലാതെ എന്താ പറയ്വാ , അല്ലെ? എങ്കിലും നന്ദിയുണ്ട് കൂട്ടുകാര്‍ീ ...