Saturday, September 20, 2008

യാത്രാവേളയില്‍

ഷാഹിദേ,
യാത്രാവേളയില്‍ ചില, പ്രിയപ്പെട്ട മനസ്സുകളും മോഷ്ടിച്ചെടുത്ത് ഞാനെന്‍റെ ഭാണ്ഡത്തില്‍ കെട്ടിയിരുന്നു. തീര്‍ച്ചയായും അതിലൊന്ന് നിന്‍റേതായിരുന്നു.

മനസ്സിന്‍റെ തന്ത്രികള്‍ക്കരികെ, ഒരു വിരലെത്തും ദൂരെ, നീ എപ്പോഴുമുണ്ടായിരുന്നു; കാത്തുവെയ്ക്കപ്പെട്ട ഒരു ഗസലുപോലെ...

മാര്‍ക്ക്വേസിന്‍റെ കേണലിന് ആരും എഴുതാഞ്ഞത് പോലെ, എനിക്കും ആരുമിപ്പോള്‍ എഴുതാറില്ല. അതൊരുപക്ഷെ എഴുത്തുകാരുടെ കുറ്റമാകില്ല. തപാല്‍പ്പെട്ടി തീരെ പഴഞ്ചന്‍ ബിംബമായി മാറിയ കാലത്തിന്‍റെ അഹന്തയാകാം.

നിനക്കറിയുമോ ? ഇ-മെയിലുകളില്‍ വിരിയുന്നതൊക്കെ വെറും കടലാസുപൂക്കളാണ്.

അതെ, നിയ്യവിടെ സിനിമയ്ക്ക് കഥയെഴുതി വിരല്‍ കഴയ്ക്കുമ്പോള്‍, ഇവിടെയെന്‍റെ സ്വപ്നങ്ങളെ പര്‍ദ്ദക്കറുപ്പില്‍ മുക്കി ഇരുട്ടാക്കുകയാണ്, ആരോ...

( ടി. എ. ഷാഹിദിന് )

2008 സപ്തംബര്‍ 8 / ദുബായ്

10 comments:

ഷാനവാസ് കൊനാരത്ത് said...

മാര്‍ക്ക്വേസിന്‍റെ കേണലിന് ആരും എഴുതാഞ്ഞത് പോലെ, എനിക്കും ആരുമിപ്പോള്‍ എഴുതാറില്ല. അതൊരുപക്ഷെ എഴുത്തുകാരുടെ കുറ്റമാകില്ല. തപാല്‍പ്പെട്ടി തീരെ പഴഞ്ചന്‍ ബിംബമായി മാറിയ കാലത്തിന്‍റെ അഹന്തയാകാം.

Lathika subhash said...

പഴഞ്ചന്‍ ബിംബങ്ങള്‍ക്കിനിയൊരു
നല്ലകാലം വരുമോ?
കൊള്ളാം.
ആശംസകള്‍..

ഷാനവാസ് കൊനാരത്ത് said...

നന്ദി ലതിക...

വരവൂരാൻ said...

യാത്രാവേളയില്‍ ചില, പ്രിയപ്പെട്ട മനസ്സുകളും മോഷ്ടിച്ചെടുത്ത് ഞാനെന്‍റെ ഭാണ്ഡത്തില്‍ കെട്ടിയിരുന്നു. തീര്‍ച്ചയായും അതിലൊന്ന് നിന്‍റേതായിരുന്നു.

മനസ്സിന്‍റെ തന്ത്രികള്‍ക്കരികെ, ഒരു വിരലെത്തും ദൂരെ, നീ എപ്പോഴുമുണ്ടായിരുന്നു; കാത്തുവെയ്ക്കപ്പെട്ട ഒരു ഗസലുപോലെ...

മനോഹരമായിരിക്കുന്നു.

പെണ്‍കൊടി said...

എനിക്കെന്തോ കത്തുകളെ മറക്കാന്‍ പറ്റുന്നില്ല.. കഴിഞ്ഞ 17 വര്‍ഷമായി - അതായത് എന്റെ ഒന്നാം ക്ലാസ്സു തൊട്ടു - ഞാന്‍ ദുബായിലുള്ള അച്ഛനും പിന്നെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ എഴുതി പരിചയിച്ചതാ.. ചില പ്രണയ ലേഖനങ്ങളും ഈയടുത്തായി എഴുതി നോക്കി .. പോസ്റ്റും ചെയ്തു... വെറുതെ.. വെറും വെറുതെ...

സമാന മനസ്കരെ കാണുമ്പൊ സന്തോഷം....

നവവത്സരാശംസകള്‍...

-പെണ്‍കൊടി...

Kavitha sheril said...

:)

സൂത്രന്‍..!! said...

ഇഷ്ട്ടായി

d a y a said...
This comment has been removed by the author.
d a y a said...
This comment has been removed by the author.
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

:)